Sorry, you need to enable JavaScript to visit this website.

ചന്ദ്രയാന്‍ 3നെ ഉണര്‍ത്താനായില്ല; ദൗത്യം ശനിയാഴ്ചയും തുടരും 

ബംഗളൂരു- ചന്ദ്രയാന്‍ 3 ലാന്‍ഡറിനേയും റോവറിനേയും ഉണര്‍ത്തുന്നത് ശനിയാഴ്ചയിലേക്കും ദീര്‍ഘിപ്പിച്ചതായി ഐ. എസ്. ആര്‍. ഒ. നേരത്തെ തീരുമാനിച്ച പ്രകാരം വെള്ളിയാഴ്ച വിക്രം 3 വിക്രം ലാന്‍ഡറുമായും പ്രഗ്യാന്‍ റോവറുമായും ആശയവിനിമയത്തിന് ഐ. എസ്. ആര്‍. ഒ ശ്രമിച്ചെങ്കിലും സ്ിഗ്നലുകളൊന്നും ലഭിച്ചില്ല. ശനിയാഴ്ചയും ദൗത്യം തുടരുമെന്നാണ് ഐ. എസ്. ആര്‍. ഒ സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നീലേഷ് ദേശായി അറിയിച്ചത്. 

ഓഗസ്റ്റ് 23നാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രനിലെ ശിവശക്തി പോയിന്റില്‍ ഇറങ്ങിയത്. കഴിഞ്ഞ രണ്ടിന് റോവറും നാലിന് ലാന്‍ഡറും സ്ലീപ് മോഡിലേക്കു മാറി. ചാന്ദ്ര പകല്‍ അവസാനിച്ചതോടെയാണ് ഊര്‍ജ സംരക്ഷണത്തിനുവേണ്ടി ഇവ സ്ലീപ് മോഡിലേക്കു മാറ്റിയത്. പൂജ്യത്തിനും താഴെ 180 ഡിഗ്രി വരെയെത്തുന്ന ചന്ദ്രനിലെ രാത്രി താപനിലയെ അതിജീവിക്കാന്‍ ഇവയ്ക്കാകുമോ എന്ന് ഉറപ്പില്ല.

എന്നാല്‍ ഈ ആവസ്ഥ പിന്നിട്ട ശേഷം ബുധനാഴ്ചയാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യപ്രകാശം എത്തിത്തുടങ്ങിയത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സൂര്യപ്രകാശം ഏറ്റവും തീവ്രമായ അവസ്ഥയില്‍ എത്തും. ഈ സമയത്ത് മൊഡ്യൂളുകളിലെ സൗരോര്‍ജ പാനലുകള്‍ പ്രവര്‍ത്തിപ്പിച്ച് അവയെ സ്ലീപ് മോഡില്‍ നിന്ന് പുറത്തെത്തിക്കാനായിരുന്നു ഐ. എസ്. ആര്‍. ഒ ശ്രമിച്ചത്. 

വിക്രമും പ്രജ്ഞാനും ഉണരുന്നതോടെ ചന്ദ്രയാന്‍ 3ന്റെ രണ്ടാംഘട്ടത്തിനു തുടക്കമാകുമെന്നു കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. 14 ഭൗമദിനങ്ങളില്‍ സമാപിച്ച ചാന്ദ്രരാത്രിയിയില്‍ മൈനസ് 150 ഡിഗ്രി വരെയായിരുന്നു കാലാവസ്ഥ. ഇതിനെ അതിജീവിച്ചിട്ടുണ്ടോ എന്നറിയാന്‍ ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 

ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലിറങ്ങിയ ചന്ദ്രയാന്‍ 10 ഭൗമദിനങ്ങളിലാണ് ഫലപ്രദമായി പ്രവര്‍ത്തിച്ചത്. സെപ്റ്റംബര്‍ രണ്ടിനാണ് റോവര്‍ സ്ലീപ് മോഡിലായത്. ലാന്‍ഡര്‍ സെപ്റ്റംബര്‍ നാലിനും സ്ലീപ് മോഡിലായി. 

റോവറിനെ 300- 350 മീറ്റര്‍ നീക്കാനുള്ള പദ്ധതിയാണ് ഐ. എസ്. ആര്‍. ഒയ്ക്കുള്ളത്.

Latest News