ജെ.ഡി.എസ് ബി.ജെ.പി സഖ്യത്തിൽ ചേർന്നു

ന്യൂദൽഹി- അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജനതാദൾ (സെക്കുലർ) ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൽ ചേർന്നു. മുതിർന്ന ജെ.ഡി.എസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ബി.ജെ.പി പ്രസിഡന്റ് ജെപി നദ്ദയെയും ഡൽഹിയിൽ കണ്ടതിന് ശേഷമാണ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പ്രഖ്യാപനം നടത്തിയത്. കർണാടകയിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ തുടരുമെന്ന് കുമാരസ്വാമി പറഞ്ഞു.

'ജെ.ഡി.എസ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾ അവരെ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. ഇത് എൻ.ഡി.എയെയും 'നവ ഇന്ത്യ, ശക്തമായ ഇന്ത്യ' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാഴ്ചപ്പാടിനെയും ശക്തിപ്പെടുത്തുമെന്നും നദ്ദ പറഞ്ഞു.
 

Latest News