Sorry, you need to enable JavaScript to visit this website.

സംഘർഷ സാധ്യത ഒഴിവാക്കാൻ അഹമ്മദാബാദിൽ നബിദിന ഘോഷയാത്ര ഒരു ദിവസം മാറ്റി

അഹമ്മദാബാദ്- ഗുജറാത്തിലെ സാമുദായിക സൗഹാർദ്ദം നിലനിർത്തുന്നതിനായി നബിദിന ഘോഷയാത്ര ഒരു ദിവസത്തേക്ക് നീട്ടീ. 

സെപ്റ്റംബർ 28 ന് നബിദിനവും ഗണേശ ചതുർഥിയും നടക്കാനിരിക്കെയാണ് അഹമ്മദാബാദിലെ അധികൃതർ സംഘർഷം ഒഴിവാക്കുന്നതിന് ഒത്തുതീർപ്പുണ്ടാക്കിയത്. 

സെപ്തംബർ 28 ന് വൈകുന്നേരം നബിദിന ഘോഷയാത്രയ്ക്ക് അനുമതി തേടി മുസ്ലീം സമുദായത്തിൽ നിന്നുള്ള നാല് പ്രതിനിധികൾ സിറ്റി പോലീസ് കമ്മീഷണറുമായി ചർച്ച നടത്തിയിരുന്നു.  സംഘർഷത്തിന് സാധ്യതയുള്ളതിനാൽ പോലീസ് കമ്മീഷണർ ബദൽ പരിഹാരം നിർദ്ദേശിക്കുകയായിരുന്നു. 

അനിഷ്ട സംഭവങ്ങൾ തടയുന്നതിനും സാമുദായിക സൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നതിനുമായി അഹമ്മദാബാദിലെ നബിദിന ഘോഷയാത്ര   29 ലേക്ക് മാറ്റാൻ പോലീസ് കമ്മീഷണർ നിർദ്ദേശിച്ചു, ഗണേശ ചതുർഥിയുടെ  ഒരു ദിവസത്തിന് ശേഷം നബിദിന ഘോഷയാത്ര നടത്താമെന്ന് നിർദേശം മുസ്ലീം സമുദായ പ്രതിനിധികളുടെ സംഘം  അംഗീകരിച്ചു. ഘോഷയാത്ര  29-ന്, ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ശേഷം ആരംഭിക്കും.

ഈ ക്രമീകരണം 28 ന്  ഗണേശ ചതുർഥി  ഘോഷയാത്രകൾ സുഗമമായി നടത്താനും വർഗീയ സംഘർഷത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

Latest News