Sorry, you need to enable JavaScript to visit this website.

ലോക്സഭയിൽ വർഗീയ പരാമർശം നടത്തിയ സ്വന്തം എം.പിക്ക് ബി.ജെ.പി നോട്ടീസ് നൽകി

ന്യൂദൽഹി- ലോക്സഭയിൽ ബി.എസ്.പി എംപി ഡാനിഷ് അലിക്കെതിരെ അനുചിതമായ ഭാഷ ഉപയോഗിച്ചതിന് ലോക്‌സഭാ എംപി രമേഷ് ബിധുരിക്ക് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി റിപ്പോർട്ട്.

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നിർദേശപ്രകാരമാണ് നോട്ടീസ് നൽകിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ പാർലമെന്ററി പാരമ്പര്യത്തിൽതന്നെ മോശം അനുഭവം അടയാളപ്പെടുത്തിയാണ് ഉത്തർപ്രദേശിലെ അംരോഹ ലോക്സഭാ സീറ്റിൽ നിന്നുള്ള ബഹുജൻ സമാജ് പാർട്ടി എംപി ഡാനിഷ് അലിക്കെതിരെ ബിജെപിയുടെ സൗത്ത് ദൽഹി എംപി ബിധുരി ആക്ഷേപകരമായ പരാമർശം നടത്തിയത്.  ഡാനിഷ് അലിയെ മുസ്ലിം ഉഗ്രവാദി (മുസ്ലിം ഭീകരൻ), "ഭർവ" (പിമ്പ്), "കത്വ" (പരിച്ഛേദന ചെയ്തവൻ) എന്നിങ്ങനെയാണ് രമേഷ് ബിധുരി വിശേഷിപ്പിച്ചു.

മുസ്ലീം എംപിക്കെതിരെ അദ്ദേഹം വിവാദ പരാമർശങ്ങൾ നടത്തുമ്പോൾ, മുൻ കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ ഹർഷവർദ്ധൻ ചിരിക്കുന്നതും ആഹ്ലാദിക്കുന്നതും കണ്ടു.

അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ച ചരിത്രമുള്ള ബിജെപി എംപിക്ക് ലോക്സഭാ സ്പീക്കർ ഓം ബിർള മുന്നറിയിപ്പ്’ നൽകുക മാത്രമാണ് ചെയ്തത്..
സംഭവത്തോട് പ്രതികരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അപകീർത്തികരമായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചു. ബിധുരിയുടെ അഭിപ്രായങ്ങൾ താൻ വ്യക്തിപരമായി കേട്ടിട്ടില്ലെന്നും എന്നാൽ പ്രതിപക്ഷ അംഗങ്ങൾക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഔദ്യോഗിക രേഖകളിൽ നിന്ന് അവ ഒഴിവാക്കണമെന്ന്  സിംഗ് സ്പീക്കറോട് ആവശ്യപ്പെട്ടു.

Latest News