റിയാദ് - തലസ്ഥാന നഗരയിലെ ലെബൻ ഡിസ്ട്രിക്ടിൽ അൽഖഫ്ജി റോഡിൽ അമിത വേഗം മൂലം നിയന്ത്രണം വിട്ട കാർ ഫാർമസിയിലേക്ക് പാഞ്ഞുകയറി. ഫാർമസിയുടെ മുൻ ഭാഗത്ത് ഇടിച്ചാണ് കാർ നിന്നത്. അപകടത്തിൽ കാറിനും അൽനഹ്ദി ഫാർമസിയുടെ മുൻവശത്തിനും കേടുപാടുകൾ സംഭവിച്ചു. അപകടമുണ്ടാക്കിയ കാറിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
— مكة (@maka85244532) September 21, 2023