പ്രളയം: കൊച്ചി എയര്‍പോര്‍ട്ട്  അടക്കുമോ? പ്രവാസികള്‍ക്ക് ആശങ്ക 

പ്രവാസികളുടെ കല്‍ബിലെ തീയാണ് നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാന താവളമിപ്പോള്‍. ഓണം, ബലിപെരുന്നാള്‍ അവധിക്കാലം, ഹജ് തീര്‍ഥാടകരെ യാത്രയയക്കല്‍ അങ്ങിനെ ആകെ തിരക്ക് പിടിച്ച സീസണാണ്.  കൊച്ചി എയര്‍പോര്‍ട്ടിലേക്കുള്ള ലോ ഫ്‌ളോര്‍ ബസ് മുടങ്ങുമോ എന്നതാണ് സ്വന്തമായി എയര്‍പോര്‍ട്ടുള്ള മലപ്പുറത്തുകാരന്റെ വിഷമം.  ഇതിനെല്ലാമിടയ്ക്കാണ് ഇടിത്തീ പോലെ ഇടുക്കി ഡാം നിറയാന്‍ പോകുന്നുവെന്ന ആശങ്ക നിറഞ്ഞ വാര്‍ത്തയെത്തിയത്. ഓറഞ്ച് റെഡായാല്‍ വെള്ളം തുറന്നു വിടും. കാല്‍ നൂറ്റാണ്ട് മുമ്പ് അണക്കെട്ട് തുറന്നു വിട്ട അവസ്ഥ അല്ല ഇപ്പോള്‍. 
ഇതിന് മുമ്പ് അണക്കെട്ട് തുറന്നു വിട്ടപ്പോള്‍ നെടുമ്പാശേരി വിമാനത്താവളം ഇല്ലായിരുന്നു. ഇപ്പോള്‍ അണക്കെട്ട് തുറക്കുമെന്നായപ്പോള്‍ പ്രവാസി സമൂഹം കൊച്ചി എയര്‍പോര്‍ട്ടിനെ ഓര്‍ത്ത് ഉല്‍ക്കണ്ഠാകുലരാവുന്നതും  ഇത് കൊണ്ടാണ്. അണക്കെട്ടിന്റെ ഏറ്റവുമടുത്ത ടൗണായ ചെറുതോണി മുതല്‍ പെരിയാറിന്റെ കരയിലെല്ലാം ജനവാസം കൂടി. കെട്ടിടങ്ങളും വര്‍ധിച്ചു. കോട്ടയം പത്രങ്ങള്‍ പറയുന്നത് പോലെ ചെറുതോണി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, ആലുവ വാരാപ്പുഴ കായലിലൂടെ അറബിക്കടിലേക്ക് ജലപ്രവാഹം ഒലിച്ചു പോവണമെന്നാണ് എല്ലാവരുടേയും പ്രാര്‍ഥന. തൊട്ടടുത്ത നെടുമ്പാശേരി എയര്‍പോര്‍ട്ടിന്റെ റണ്‍വേയിലേക്ക് വെള്ളമെത്തിയാല്‍ തിരക്കേറിയ സീസണില്‍ വിമാനങ്ങള്‍ മുടങ്ങുകയാവും ഫലം. കഴിഞ്ഞ മൂന്ന് വര്‍ഷമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളിറങ്ങാത്തത് കാരണം സൗദി പ്രവാസികള്‍ മസ്‌കത്ത്, ദുബായ്, അബുദാബി, മനാമ വഴിയെല്ലാം കറങ്ങി കൊച്ചി വഴിയാണ് നാട്ടിലേക്ക് പോകുന്നത്. കൊച്ചി കൂടി മുടങ്ങുന്നത് കൂനി•േല്‍ കുരു പോലെ ആകും. 

Latest News