Sorry, you need to enable JavaScript to visit this website.

സ്വിറ്റ്‌സര്‍ലാന്റില്‍ ബുര്‍ഖ വിലക്കി

ജനീവ- പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതിന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിലക്ക്. ഇതുസംബന്ധിച്ച പ്രമേയം 29നെതിരെ 151 വോട്ടുകള്‍ക്ക് സ്വിസ് പാര്‍ലമെന്റിന്റെ അധോസഭ പാസാക്കി. ഉപരിസഭ 2021ല്‍ പ്രമേയം പാസാക്കിയിരുന്നു.

വലതുപക്ഷ അടിത്തറയുള്ള സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് ബുര്‍ഖ നിരോധനം ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നത്. ഇനി പൊതുസ്ഥലങ്ങളില്‍ നിഖാബ്, ബുര്‍ഖ, സ്‌കൈ മാസ്‌ക് തുടങ്ങി മുഖം മറയ്ക്കുന്ന ഒരു വേഷവും അനുവദിക്കില്ല.

ലംഘിക്കുന്നവര്‍ക്ക് 1000 സ്വിസ് ഫ്രാന്‍സ് (1100 ഡോളര്‍) പിഴയൊടുക്കേണ്ടി വരും. നിരോധനത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തി.

നേരത്തേ, ഫ്രാന്‍സ്, ബെല്‍ജിയം, ഡെന്മാര്‍ക്ക്, ജര്‍മനി, ഓസ്ട്രിയ, ബള്‍ഗേറിയ, നോര്‍വെ, സ്വീഡന്‍ തുടങ്ങി നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ബുര്‍ഖ നിരോധിച്ചിരുന്നു. ഏഷ്യയില്‍ ചൈനയും ശ്രീലങ്കയും പൊതുസ്ഥലത്ത് മുഖംമറയ്ക്കുന്ന വസ്ത്രം നിരോധിച്ചിട്ടുണ്ട്.

Latest News