ഇടുക്കി- വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ ഇന്ത്യൻ എയർഫോഴ്സിന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗം ഹെലികോപ്ടർ ഇറക്കി. ഇടുക്കി ജില്ലയിൽ ഉണ്ടാവുന്ന അടിയന്തര സാഹചര്യങ്ങളിൽ എൻ.ഡി.ആർ.എഫിന്റെ സേവനങ്ങൾ ദ്രുതഗതിയിൽ ലഭ്യമാകുന്നതിനായാണ് സത്രം എയർസ്ട്രിപ്പിൽ പരീക്ഷണ പറക്കലും ഹെലികോപ്ടർ ലാൻഡിംഗും നടത്തിയത്. പീരുമേട് മേഖലയിൽ എൻ.ഡി.ആർ.എഫിന്റെ സേവനങ്ങൾ എങ്ങനെ നടത്തുവാൻ സാധിക്കും എന്ന് പരിശോധിക്കുവാൻ വേണ്ടിയാണ് ഇന്ത്യൻ എയർഫോഴ്സിന്റെ മെഡിക്കൽ വിഭാഗം ഹെലികോപ്ടർ പരിശോധന പറക്കൽ നടത്തിയതെന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ കെ.ജി. ശ്രീനിവാസ അയ്യർ പറഞ്ഞു.