Sorry, you need to enable JavaScript to visit this website.

സൗദി ദേശീയദിനം: ലുലുവും 'ഏരിയലും' ഗിന്നസ് ലോക റെക്കാർഡിൽ ഇടം നേടി 

റിയാദ് - 93  മത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ്, പ്രമുഖ ബ്രാന്റ് ഉൽപന്ന നിർമാതാക്കളായ പ്രോക്ടർ ആന്റ് ഗാംബിൾ (ഇസ്മായിൽ അബൂദാവൂദ് ) കമ്പനിയുമായി കൈകോർത്ത് സൃഷ്ടിച്ച '93' എന്ന കൂറ്റൻ ശീർഷകം നിലവിലെ ലോക റെക്കാർഡുകളുടെ ഗിന്നസ് പട്ടിക തകർത്ത് പുതിയ പദവി കരസ്ഥമാക്കി. പാംപേഴ്‌സ്, ടൈഡ്, ഏരിയർ, ഹെർബൽ എസ്സെൻസുകൾ തുടങ്ങിയവരുടെ ഉൽപാദകരായ പി.ആന്റ് ജി കമ്പനിയുമായി ചേർന്ന് സൗദിയിൽ ഇതിനകം 33 ഹൈപ്പർമാർക്കറ്റുകളുമായി വിജയക്കുതിപ്പ് നടത്തുന്ന ലുലു, 16,494 ഏരിയൽ ഡിറ്റർജന്റ് പാക്കറ്റുകളാണ് കമനീയവും നയനാനന്ദകരവുമായ രീതിയിൽ തൊണ്ണൂറ്റിമൂന്നാം ദേശീയദീനത്തിന്റെ നിറവിനെ പ്രതീകവൽക്കരിച്ചുകൊണ്ട് 93 എന്ന രൂപത്തിൽ ആകർഷകമായി അടുക്കി വെച്ച് ഗിന്നസ് വിധികർത്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയതും നിലവിലെ ഇത്തരത്തിലുള്ള 12,235 എന്ന മുൻ റെക്കാർഡ് ഭേദിച്ചതും.

കാലിഫോർണിയയിലെ 99 സെന്റ്‌സ് ഒൺലി സ്‌റ്റോറിന്റെ 2018 ലെ റെക്കോർഡ് ആണ് ഇപ്പോൾ തിരുത്തപ്പെട്ടത്. ഏറ്റവും വലിയ പാക്കേജ് പ്രൊഡക്ടുകളുടെ ഡിസ്‌പ്ലേക്കാണ് ലുലുവിനും പി ആന്റ് ജി ക്കും ഈ ബഹുമതി ലഭിച്ചത്. ഇത് സംബന്ധിച്ച് റിയാദ് അൽഅവാൽ പാർക് സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത സൗദി സെലിബ്രിറ്റി താരം യൂസുഫ് അൽ ജാറ മുഖ്യാതിഥിയായി. ഗിന്നസ് റെക്കാർഡ് വിധികർത്താക്കളുടെ സാ്ന്നിധ്യത്തിലായിരുന്നു വ്യത്യസ്തമായ ഈ ഡിസ്‌പ്ലേയുടെ പ്രദർശനം. സൗദിയുടെ ദേശീയ ദിനത്തിനോടും സൗദി വികസനക്കുതിപ്പിനോടുമുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ലുലു ഹൈപ്പർമാർക്കറ്റ് 6,000 ഏരിയൽ ഡിറ്റർജന്റ് പാക്കറ്റുകൾ അൽബിർ ചാരിറ്റി മുഖേന നിർധനർക്ക് വിതരണം ചെയ്തു. അവശേഷിക്കുന്ന 10,000 പാക്കറ്റുകൾ സൗദി ദേശീയ ദിനമായ സെപ്റ്റംബർ 23 ന് റിയാദ്ലലുവിലെത്തുന്ന ആദ്യഉപഭോക്താക്കൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു. പ്രമുഖ ഇൻസ്‌റ്റോലേഷൻ ആർടിസ്റ്റ് ഡാവിഞ്ചി സുരേഷാണ് ഈ ഡിസ്‌പ്ലേ ഇത്രയും മനോഹരമായി സജ്ജീകരിച്ചത്. കേരളത്തിനകത്തും പുറത്തും പ്രസിദ്ധമായ നിരവധി ടൈറ്റിൽ  മാതൃകകൾ സൃഷ്ടിച്ച് പേരെടുത്തിട്ടുള്ള ഡാവിഞ്ചി സുരേഷിന്റെ രചനക്ക് ലഭിക്കുന്ന ആദ്യ ലോക റെക്കോർഡ് കൂടിയാണിത്.


 ഞങ്ങൾ അതീവ സന്തുഷ്ടരാണ്. രാജ്യത്തിന്റെ തൊണ്ണൂറ്റിമൂന്നാം ദേശീയ ദിനത്തിൽ ഇത്തരമൊരു അപൂർവ ബഹുമതിക്ക് ലുലു അർഹമായതിൽ. ഈ ഗിന്നസ് ബഹുമതി ഞങ്ങൾ സൗദി അറേബ്യക്ക് സാദരം സമർപ്പിക്കുന്നു. ആധുനിക സൗദിയുടെ നിർമിതിയിൽ പി.ആന്റ് ജിയുമായി ചേർന്നുള്ള വിപണനരംഗത്തെ പങ്കാളിത്തം ഞങ്ങളെ അഭിമാനം കൊള്ളിക്കുന്നു.. ലുലു സൗദി ഡയരക്ടർ ഷഹീം മുഹമ്മദ് പ്രസ്താവിച്ചു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് മു്ൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്നും സൗദിയുടെ പുരോഗതിയിൽ ലുലുവിന്റെ പങ്കാളിത്തം കൂടുതൽ അരക്കിട്ടുറപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി ദേശീയദിനത്തോടനുബന്ധിച്ചുള്ള ഈ വർണപ്പകിട്ടാർന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ അത്യധികം ആഹ്ലാദമുണ്ടെന്ന് പ്രമുഖ ടി.വി കൊമേഡിയൻ താരം യൂസുഫ് അൽജാറ വ്യക്തമാക്കി. സൗദി ജനതയുടെ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന ഈ ഡിസ്‌പ്ലേയുടെ സംഘാടനത്തിന് ലുലുവിനേയും പി.ആന്റ് ജിയേയും അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും യൂസുഫ് അൽജാറ പറഞ്ഞു.
അൽബീർ ചാരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഫഹദ് അൽ നഷ്വാനും ലുലുവിന്റേയും പി.ആന്റ. ജിയുടേയും സംരംഭത്തെ വാഴ്ത്തി. ലുലു സൗദി ഡയരകക്ടർ ഷഹീം മുഹമ്മദ്. പി.ആന്റ് ജി സൗദി ഗവ. ആന്റ് പോളിസി സീനിയർ ഡയരക്ടർ തുർക്കി ബിൻ മുഹമ്മദ് എന്നിവരാണ് ഡിസ്‌പ്ലേ ഔപചാരികമായി ഉ്ദഘാടനം ചെയ്തത്.
 

Tags

Latest News