Sorry, you need to enable JavaScript to visit this website.

ജിദ്ദയിലെ റെഡ്‌സീ വിമാനതാവളത്തിൽ ആദ്യവിമാനമിറങ്ങി

ജിദ്ദ- ജിദ്ദയിലെ റെഡ് സീ വിമാനതാവളത്തിൽ ആദ്യവിമാനമിറങ്ങി. റിയാദിൽനിന്നുള്ള സൗദിയ വിമാനമാണ് റെഡ് സീ വിമാനതാവളത്തിൽ ലാന്റ് ചെയ്തത്. രാവിലെ 10.50ന് റിയാദിൽനിന്ന് പുറപ്പെട്ട വിമാനമാണ് റെഡ് സീ താവളത്തിൽ ഇറങ്ങിയത്. സൗദി എയർലൈൻസ് തങ്ങളുടെ ഫ്‌ലൈറ്റ് ഷെഡ്യൂളിൽ റെഡ് സീ ഇന്റർനാഷണൽ എയർപോർട്ട് ഡെസ്റ്റിനേഷൻ കൂട്ടിച്ചേർക്കും. റിയാദിലെ 'കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ' നിന്നും 'റെഡ് സീ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ആഴ്ചയിൽ രണ്ടു സർവീസാണുണ്ടാകുക. 


വ്യാഴാഴ്ച വിമാനം തലസ്ഥാനമായ റിയാദിൽ നിന്ന് രാവിലെ 10:50 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:35 ന് മടങ്ങും, മറ്റൊരു വിമാനം എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 12:50 ന് റിയാദിൽ നിന്ന് പുറപ്പെടും, തുടർന്ന് അതേ ദിവസം 15:35 ന് മടങ്ങും. അടുത്ത വർഷം മുതൽ രാജ്യാന്തര വിമാനങ്ങൾ റെഡ്‌സീയിലേക്ക് സർവീസ് നടത്തും. ഇതിനായി ചെങ്കടൽ വിമാനത്താവളം വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 

'റെഡ് സീ ഇന്റർനാഷണൽ എയർപോർട്ട്' രൂപകൽപ്പനയിലെ വാസ്തുവിദ്യാ സർഗ്ഗാത്മകതയുടെ കാര്യത്തിൽ അതുല്യമാണ്. ആധുനികത പ്രതിഫലിക്കുന്ന രീതിയിലാണ് രൂപകൽപന.

Latest News