തിരുവനന്തപുരം - അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്ട്‌സാപ്പ് നമ്പർ സംവിധാനമായി. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്ട്‌സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുക. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയ്‌സ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി. ഓൺലൈൻ ഒപ്പ് തട്ടിപ്പുകളിലൂടെ ലക്ഷങ്ങളാണ് ഇതിനകം പലർക്കും നഷ്ടമായത്.