Sorry, you need to enable JavaScript to visit this website.

തലച്ചോറിൽ കംപ്യൂട്ടർ ചിപ്പ്; ന്യൂറാലിങ്ക് മനുഷ്യരിൽ പരീക്ഷണം തുടങ്ങുന്നു

എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് കമ്പനിയായ ന്യൂറാലിങ്ക്  മനുഷ്യ പരീക്ഷണങ്ങൾക്കായി  റിക്രൂട്ട്‌മെന്റ് ആരംഭിച്ചു.  പക്ഷാഘാത നിയന്ത്രണ ഉപകരണങ്ങളുള്ളവരെ സഹായിക്കുന്നതിനായാണ് പരീക്ഷണം. ആറു വർഷത്തെ ട്രയലിനുള്ള രോഗികളെയാണ് കണ്ടെത്തുന്നത്.  
ഇൻഡിപെൻഡന്റ് ഇൻസ്റ്റിറ്റിയൂഷണൽ റിവ്യൂ ബോർഡിൽ നിന്നും ഹ്യൂമൻ ക്ലിനിക്കൽ ട്രയലിനായി റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്ന ആദ്യത്തെ ഹോസ്പിറ്റലിൽ  നിന്നും അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചു.
സർജിക്കൽ റോബോട്ടിന്റെയും ഇംപ്ലാന്റിന്റെയും സുരക്ഷ വിലയിരുത്തുന്നതിനും വയർലസ് ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസിന്റെ പ്രാരംഭ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനുമാണ് പരീക്ഷണം ലക്ഷ്യമിടുന്നത്. 
പക്ഷാഘാതം ബാധിച്ചവരെ അവരുടെ ചിന്തകൾ ഉപയോഗിച്ച് ബാഹ്യ ഉപകരണങ്ങളെ നിയന്ത്രിക്കാൻ പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പഠനത്തിനിടെ, ചലന ഉദ്ദേശ്യം നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഒരു ഭാഗത്ത് എൻ വൺ ഇംപ്ലാന്റിന്റെ അൾട്രാഫൈൻ, ഫ്‌ളക്‌സിബിൾ ത്രെഡുകൾ ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കാൻ ആർ വൺ റോബോട്ട് ഉപയോഗിക്കും.  എൻ വൺ ഇംപ്ലാന്റ് ചെയ്താൽ പിന്നീട് അത് അദൃശ്യമായിരിക്കും.  ചലന ഉദ്ദേശ്യം ഡീകോഡ് ചെയ്യുന്ന ഒരു ആപ്പിലേക്ക് മസ്തിഷ്‌ക സിഗ്‌നലുകൾ വയർലസ് ആയി റെക്കോർഡ് ചെയ്യാനും കൈമാറാനും ഉദ്ദേശിച്ചുള്ളതാണ് എൻ വൺ ഇംപ്ലാന്റ്.
ആളുകൾക്ക് അവരുടെ ചിന്തകൾ ഉപയോഗിച്ച് കംപ്യൂട്ടർ കഴ്‌സറോ കീബോർഡോ നിയന്ത്രിക്കാനുള്ള കഴിവ് നൽകുക എന്നതാണ് ഞങ്ങളുടെ ബി.സി.ഐയുടെ പ്രാരംഭ ലക്ഷ്യമെന്ന് ന്യൂറാലിങ്ക് പറഞ്ഞു.
തങ്ങളുടെ ദൗത്യത്തിലെ സുപ്രധാന ഘട്ടത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നതെന്ന് മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പറഞ്ഞു.
സെർവിക്കൽ സുഷുമ്‌നാ നാഡിക്ക് ക്ഷതം അല്ലെങ്കിൽ അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലിറോസിസ്  കാരണം തളർച്ച ഉള്ളവർക്ക് ആറ് വർഷത്തെ ട്രയലിന് യോഗ്യത നേടാം.
മനുഷ്യ മസ്തിഷ്‌കത്തിൽ ചിപ്പ് സ്ഥാപിക്കാനുള്ള ന്യൂറാലിങ്കിന്റെ ശ്രമം സുരക്ഷ അപകടങ്ങൾ ചൂണ്ടിക്കാട്ടി എഫ്.ഡി.എ കഴിഞ്ഞ മാർച്ചിൽ നിരസിച്ചിരുന്നു. ഇപ്പോൾ വീണ്ടും കമ്പനി അനുമതി സമ്പാദിച്ചിരിക്കയാണ്.
അതേസമയം,  മനുഷ്യരിൽ മസ്തിഷ്‌ക കംപ്യൂട്ടർ ഇന്റർഫേസ് സ്ഥാപിക്കുന്ന ആദ്യത്തെ കമ്പനിയല്ല മസ്‌കിന്റേത്.
ന്യൂറാലിങ്കിന്റെ എതിരാളിയായ സിൻക്രൺ കമ്പനി ഹാൻഡ്‌സ്ഫ്രീ ഡിജിറ്റൽ ഉപകരണങ്ങൾ നിയന്ത്രിക്കാൻ പ്രാപ്തമാക്കുന്നതിനായി യു.എസിലെ ആറ് പക്ഷാഘാതം ബാധിച്ച രോഗികളിൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. വെറും ചിന്തകൾ ഉപയോഗിച്ച് ഡിജിറ്റൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നാണ് കമ്പനികളുടെ അവകാശവാദം.

Latest News