Sorry, you need to enable JavaScript to visit this website.

കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യയിൽ സർജറി; 83 കാരന് പുതുജീവിതം

കൃത്രിമ ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ വെല്ലുവിളി നിറഞ്ഞ പിത്തസഞ്ചി ശസ്ത്രക്രിയക്ക് വിധേയനായ വയോധികന് പുതിയ ജീവിതം ലഭിച്ചതായി ഡോക്ടർമാർ.
83 വയസ്സായ ഇദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്ത് കൊൽക്കത്തയിലെ  വിദഗ്ധർ തുടക്കത്തിൽ  ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും അനുബന്ധ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. 
ശസ്ത്രക്രിയക്കിടെ, ഡോക്ടർമാരുടെ സംഘത്തിന് അപ്രതീക്ഷിത വെല്ലുവിളി നേരിട്ടിരുന്നുവെന്നും ജീവന് ഭീഷണി ഉയർന്നിരുന്നുവെന്നും ദൽഹിയിലെ  പ്രമുഖ സ്വകാര്യ ആശുപത്രി പറഞ്ഞു.
രോഗിയുടെ കരളിൽ ബലൂൺ പോലുള്ള മുഴകൾ കാണപ്പെട്ടത് സുരക്ഷിതമായി പിത്തസഞ്ചി കണ്ടെത്തുന്നത് അസാധ്യമാക്കി.  ഗുരുതരമായ രക്തസ്രാവം പോലുള്ള സങ്കീർണതകൾ തടയാൻ ശസ്ത്രക്രിയ ഉപേക്ഷിച്ചുവെന്ന്  പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് 83 കാരനായ രോഗി ന്യൂദൽഹിയിലെ ഡോക്ടർമാരിൽ നിന്ന് രണ്ടാമത്തെ അഭിപ്രായം തേടി.
അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ ജിഐ ബാരിയാട്രിക് റോബോട്ടിക് സർജൻ ഡോ. അരുൺ പ്രസാദും സംഘവും ശസ്ത്രക്രിയക്ക് തയാറെടുത്തു.
'ഇൻഡോസയാനിൻ ഗ്രീൻ എഐ ഫ്‌ളൂറസെൻസ് സഹായത്തോടെയുള്ള പിത്താശയ ശസ്ത്രക്രിയയാണ് വിജയകരമായി നടത്തിയത്. പിത്തസഞ്ചി രോഗവും വലിയ ഹെർണിയയും മൂലമുണ്ടായ കഠിനമായ വയറുവേദന ഇതോടെ ഒഴിവാക്കാൻ കഴിഞ്ഞു. രക്തം നഷ്ടപ്പെടാതെയും പിത്തസഞ്ചിക്ക് ചുറ്റുമുള്ള നീരുനിറഞ്ഞ മുഴകൾക്കും ദോഷം വരുത്താതെയുമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് പ്രസ്താവനയിൽ അവകാശപ്പെട്ടു. അതേ സമയം തന്നെ വലിയ കുടൽ ഹെർണിയയും ഡോക്ടർമാർ കൈകാര്യം ചെയ്തു. 
 

Latest News