ജിദ്ദ - നഗരത്തിലെ ഏതാനും വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ സൗദി യുവാവിനെ രഹസ്യ പോലീസ് അറസ്റ്റ് ചെയ്തു. 'അബൂകമാശ' എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച മോഷ്ടാവാണ് അറസ്റ്റിലായത്. അര്‍ധരാത്രിക്കു ശേഷമാണ് മുപ്പതുകാരന്‍ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ചകള്‍ നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം രാത്രി വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തുന്നതിനിടെയാണ് പ്രതി പോലീസുകാരുടെ വലയിലായത്. ക്യാഷ് മെഷീന്‍ തകര്‍ത്ത് കൈക്കലാക്കിയ പണം പ്രതിയുടെ പക്കല്‍ കണ്ടെത്തി.
ക്യാപ്.