Sorry, you need to enable JavaScript to visit this website.

'ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണി'; കനേഡിയൻ പൗരന്മാർക്ക് വിസ നിർത്തിയതിൽ വിശദീകരണവുമായി ഇന്ത്യ

ന്യൂഡൽഹി - കനേഡിയൻ പൗരന്മാർക്കുള്ള വിസ നിർത്തിവെച്ചതിൽ വിശദീകരണവുമായി ഇന്ത്യ. കാനഡയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണിയുണ്ടെന്നും അതിനാലാണ് വിസ നടപടികൾ താൽക്കാലികമായി നിർത്തിവച്ചതെന്നും കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വിഷയം  കൂടുതൽ പരിശോധിച്ചു വരികയാണ്.
 സുരക്ഷാ പ്രശ്‌നമുള്ളതിനാൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുകളിലെയും കോൺസുലേറ്റുകളിലെയും വീസ അപേക്ഷ നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഹർദീപ് സിങ് നിജ്ജാറിന്റെ കേസിനെക്കുറിച്ച് വ്യക്തമായ എന്തെങ്കിലും വിവരം കാനഡ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിഖ് വിഘടനവാദിയുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം മുൻവിധിയോടെയും രാഷ്ട്രീയ ലക്ഷ്യത്തോടെയുമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ഖലിസ്ഥാൻ അനുകൂല നേതാക്കളുടെ കൊലയ്ക്കു പിന്നാലെ ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ തുടർച്ചയെന്നോണമാണ് നിലപാട് കൂടുതൽ കടുപ്പിച്ച് ഇന്ത്യ രംഗത്തെത്തിയത്. കനേഡിയൻ പൗരന്മാർക്ക് അനിശ്ചിത കാലത്തേക്ക് വിസ നല്കുന്നത് നിർത്തിവെച്ചായിരുന്നു ഇന്ത്യയുടെ നടപടി. 'ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സെപ്തംബർ 21 മുതൽ കാനഡ പൗരന്മാർക്ക് വിസ സേവനങ്ങൾ ഉണ്ടാവില്ലെന്നാണ്' വിസ അപേക്ഷ പോർട്ടലായ ബി എൽ എസിലൂടെയുള്ള അറിയിപ്പ്.

Latest News