റിയാദ് - ആഫ്രിക്കക്കാരായ നാലംഗ പിടിച്ചുപറി സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. മാലി സ്വദേശികളാണ് അറസ്റ്റിലായത്. ബൈക്കുകളില്‍ കറങ്ങി പഴ്‌സുകളും മൊബൈല്‍ ഫോണുകളും വാനിറ്റി ബാഗുകളും പിടിച്ചുപറിക്കുന്നത് പതിവാക്കിയ സംഘമാണ് അറസ്റ്റിലായത്. റിയാദിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ 32 പിടിച്ചുപറികള്‍ നടത്തിയതായി സംഘം സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.