കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍മന്ത്രി എ സി മൊയ്തീനെ അടുത്ത ദിവസം ഇ ഡി പ്രതിപ്പട്ടികയില്‍ പെടുത്തും

തൂശൂര്‍ - കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍മന്ത്രിയും എം എല്‍ എയുമായ  എ സി മൊയ്തീനെ അടുത്ത ദിവസം തന്നെ ഇ ഡി പ്രതി ചേര്‍ത്തേക്കും. ഇതിനാവശ്യമായ തെളിവുകള്‍ കിട്ടിക്കഴിഞ്ഞതായാണ് ഇ ഡിയുടെ വിലയിരുത്തല്‍. എ സി മൊയ്തീന്‍ പ്രതിയാകാനുള്ള സാധ്യത സി പി എമ്മും മുന്‍കൂട്ടി കാണുന്നുണ്ട്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ സി പി എമ്മിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്.  അതേസമയം കേസുമായി ബന്ധപ്പെട്ട് സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷനെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഇയാളുടെ പരാതി പ്രകാരം ഇ ഡി ഓഫീസില്‍ സംസ്ഥാന പോലീസെത്തി പരിശോധന നടത്തിയതില്‍  ഇ ഡിയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്നറിയിപ്പില്ലാതെ പോലീസെത്തിയതാണ് ഇ ഡിയെ ചൊടിപ്പിച്ചത്. ദല്‍ഹി ആസ്ഥാനത്ത് നിന്നുള്ള തീരുമാന പ്രകാരം ഇക്കാര്യത്തില്‍ തുടര്‍നടപടിയെടുക്കാനാണ് ഇ ഡിയുടെ തീരുമാനം

 

Latest News