ഇന്ത്യ- കാനഡ വിള്ളല്‍; മോഡിയും എസ് ജയശങ്കറും ചര്‍ച്ച നടത്തി

ന്യൂദല്‍ഹി- ഇന്ത്യ- കാനഡ നയതന്ത്രബന്ധത്തിലുണ്ടായ വിള്ളലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ചായിരുന്നു നിര്‍ണായക കൂടിക്കാഴ്ച. വിഷയത്തെ കുറിച്ച് ഇതുവരെയുള്ള കാര്യങ്ങള്‍ ജയശങ്കര്‍ മോഡിയെ ധരിപ്പിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ വെടിവെച്ചുകൊന്നതിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ ആരോപിച്ചതോടെയാണ് സാഹചര്യം ആശങ്കാജനകമായത്. ഈ വര്‍ഷം ജൂണില്‍ കാനഡയില്‍ നടന്ന വെടിവെപ്പിലാണ് നിജ്ജാര്‍ കൊല്ലപ്പെട്ടത്.

Latest News