Sorry, you need to enable JavaScript to visit this website.

തമിഴ്നാട്ടിൽ പെരിയാർ പ്രതിമയിൽ ചാണകം പുരട്ടി, വൃത്തിയാക്കി പോലീസും ഉദ്യോഗസ്ഥരും

കോയമ്പത്തൂർ- തമിഴ്നാട്ടിൽ സാമൂഹ്യ പരിഷ്കർത്താവും ദ്രാവിഡ നേതാവുമായ പെരിയാറിന്റെ പ്രതിമയിൽ ചാണകമെറിഞ്ഞു, കോയമ്പത്തൂർ ജില്ലയിലെ വടചിത്തൂർ ഗ്രാമത്തിൽ സ്ഥാപിച്ച പ്രതിമക്കുനേരെയാണ് ആക്രമണം.  അജ്ഞാതരായ ഏതാനും അക്രമികൾ ചാണകം എറിഞ്ഞവെന്നും  പോലീസ് ഉദ്യോഗസ്ഥരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി  വൃത്തിയാക്കിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

സമതുവപുരത്ത് സ്ഥാപിച്ചിരുന്ന പ്രതിമയിൽ ചാണകം പുരട്ടിയതുകണ്ട  നാട്ടുകാർ  ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പെരിയാർ പ്രതിമ വെള്ളവും ഡിറ്റർജന്റും ഉപയോഗിച്ച് വൃത്തിയാക്കി. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട് മന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ കുറിച്ച് നടത്തിയ അഭിപ്രായപ്രകടനങ്ങൾ നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ സാമൂഹിക നിതി ഇല്ലാത്ത സനാതന ധർമ്മത്തെ മലേറിയയുമായും ഡെങ്കിപ്പനിയുമായുമായാണ് ഉപമിച്ചത്. സനാതന ധർമ്മം ജാതി വ്യവസ്ഥയെയും വിവേചനത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം ആരോപിച്ചതിനെ തുടർന്ന് ബി.ജെ.പി, സംഘ്പരിവാർ നേതാക്കൾ രംഗത്തുവന്നിരുന്നു.

Latest News