മന്ത്രിസ്ഥാനം വേണമെന്ന് ഇടതുമുന്നണി യോഗത്തില്‍ എംവി ശ്രേയാംസ് കുമാര്‍, ചര്‍ച്ച പിന്നീടെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം - മന്ത്രിസ്ഥാനം വേണമെന്ന് ഇടതുമുന്നണി യോഗത്തില്‍ എം വി ശ്രേയാംസ് കുമാറിന്റെ ആവശ്യം. മന്ത്രിസഭാ പുനസംഘടനയില്‍ ചര്‍ച്ച പിന്നീടെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ മറുപടി. മുന്നണി യോഗത്തിലാണ് ഇപി ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്. എല്‍ ജെ ഡിയോടും ആര്‍ എസ് പിയോടും പ്രത്യേകം ചര്‍ച്ച നടത്താനാണ് സി പി എമ്മിന്റെ തീരുമാനം. ഉഭയകക്ഷി ചര്‍ച്ചയാണ് ലക്ഷ്യം. മന്ത്രിസഭാ പുനസംഘടനയില്‍ എല്‍ ജെ ഡിയുടെ സാധ്യത തള്ളി ഘടകക്ഷികളും രംഗത്തുവന്നിരുന്നു. ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം എന്നത് മുന്നണി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്ന വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. കാലാവധി നീട്ടണമെന്ന് ആന്റണി രാജുവോ, അഹമ്മദ് ദേവര്‍കോവിലോ ആവശ്യപ്പെട്ടിട്ടില്ല. മറ്റൊരു ചര്‍ച്ചയും പുനഃസംഘടനയും ഇല്ലായെന്നും അദ്ദേഹം പ്രതികരിച്ചു.

 

Latest News