ഒറ്റ അക്കത്തില്‍ വ്യത്യാസം, 25 കോടി നഷ്ടപ്പെട്ട ഷോക്കില്‍ ഒരുകൂട്ടം മാധ്യമ പ്രവര്‍ത്തകര്‍

തിരുവനന്തപുരം- തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 25 കോടി നേടിയത് കോയമ്പത്തൂര്‍ സ്വദേശിയാണ്. ഒന്നാംസമ്മാനം നേടിയത് TE 230662 എന്ന ടിക്കറ്റാണ്. എന്നാല്‍ ഒരൊറ്റ അക്കത്തിന് ഒന്നാം സമ്മാനമായ 25 കോടി കണ്‍മുന്നില്‍നിന്ന് നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് തിരുവനന്തപുരത്തെ ഒരുപറ്റം  മാധ്യമ പ്രവര്‍ത്തകര്‍.
ന്യൂസ് 18 ചാനലിലെ ബ്യൂറോ അംഗങ്ങള്‍ ഒരുമിച്ച് ഷെയര്‍ ഇട്ട് എടുത്ത ടിക്കറ്റിന്റെ നമ്പര്‍ TE 430662 ആയിരുന്നു. ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുമായി ആദ്യ അക്കത്തില്‍ മാത്രം വ്യത്യാസം. ബ്യൂറോയിലെ പത്തോളം പേര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതത്രെ.

 

Latest News