മലപ്പുറം-വ്യാജ സദ്ധന്‍ രണ്ടുകോടി രൂപ തട്ടിയെടുത്തെന്ന് പ്രവാസിയുടെ പരാതി. താന്‍ 35 വര്‍ഷം വിദേശത്തുജോലി ചെയ്തുണ്ടാക്കിയ പണമാണു മലപ്പുറം ഐക്കരപ്പടി സ്വദേശിയായ വ്യാജ സിദ്ധന്‍ തട്ടിയെടുത്തതെന്നു പരാതിക്കാരനായ മലപ്പുറം കൊളത്തൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1.17 കോടി രൂപ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മുഖേനയും 35ലക്ഷം പ്രതിക്കു വീടുവാങ്ങനെന്ന് പറഞ്ഞു കടമായും 50 ലക്ഷം രൂപ നേരിട്ടും അക്കൗണ്ടിലേക്കും അയച്ചാണു നല്‍കിയതെന്നും അബ്ദുള്‍ ലത്തീഫ് പറഞ്ഞു.
ഇതിന്റെ എല്ലാ രേഖകളും തന്റെ പക്കലുണ്ട്. താന്‍ പറഞ്ഞ പ്രകാരം നടന്നാല്‍ സ്വര്‍ഗം ലഭിക്കുമെന്നും ജീവിതത്തില്‍
പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തന്റെ കൈയില്‍ നിന്നു കടമായി വാങ്ങിച്ച തുക നാട്ടില്‍ എന്റെ പേരില്‍ പേരില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും വിദേശത്തെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചുവരുമ്പോള്‍ അതു തിരിച്ചു നല്‍കാമെന്നുമാണു പറഞ്ഞിരുന്നത്. എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണു വഞ്ചന മനസിലായതെന്നും ലത്തീഫ് പറഞ്ഞു. ഇതുസംബന്ധിച്ചു കൊളത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസ് രജിസ്റ്റര്‍
ചെയ്തില്ല, തുടര്‍ന്നു മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെത്തി മലപ്പുറം അഡീഷണല്‍ എസ്പിക്കു പരാതി നല്‍കിയിട്ടുണ്ടെന്നും ഇതില്‍ നിയമ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും അബ്ദുള്‍ ലത്തീഫ് പറഞ്ഞു.
നാട്ടിലെത്തിയ ശേഷം പണം തിരിച്ചു ചോദിച്ചപ്പോള്‍ അട്ടപ്പാടിയിലും മറ്റും സ്ഥലം വാങ്ങിയിട്ടുണ്ടെന്നും മറ്റും പറഞ്ഞു പ്രതി വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നു സ്ഥലം കാണണമെന്നു പറഞ്ഞപ്പോള്‍ അട്ടപ്പാടിയില്‍ കൊണ്ടുപോയി മറ്റൊരാളുടെ സഥലം കാണിച്ചു വഞ്ചിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി അട്ടപ്പാടിയിലും മിറ്റിടങ്ങളില്‍ ഇയാളുടെ പേരില്‍ തനിക്കു കാണിച്ചു നല്‍കാത്ത ഭൂമി വാങ്ങിച്ചതായി വിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്നാണു നിയമ നടപടിയിലേക്കു നീങ്ങിയതെന്നും പരാതിക്കാരനായ ലത്തീഫ് പറഞ്ഞു.