നെടുമ്പാശ്ശേരി- ഇടുക്കി ഇടമലയാര്‍ അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നാല്‍ കൊച്ചി വിമാനത്താവളം അടക്കേണ്ടി വരും. വിമാനത്താവളത്തില്‍ എം.ഡി വി.ജെ.കുര്യന്റെ നേതൃത്വത്തില്‍ സുരക്ഷാ അവലോകന യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യം വന്നാല്‍ എടുക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. അണക്കെട്ടുകള്‍ തുറന്ന് പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ തോട്ടില്‍ വെള്ളം ഉയര്‍ന്നാല്‍ മാത്രമേ വിമാനത്താവളത്തെ ബാധിക്കുകയുള്ളൂ. 2013 ല്‍ ചെങ്ങല്‍തോട്ടില്‍ വെള്ളം പൊങ്ങി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.
അന്ന് റണ്‍വേയില്‍ വെള്ളം കയറിയതോടെ വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. പിന്നീട് മണിക്കൂറുകള്‍ എടുത്ത് റണ്‍വേയില്‍ നിന്നും വെള്ളം പമ്പ് ചെയ്തു മാറ്റുകയായിരുന്നു. വിമാനത്താവളത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി പെരിയാറിന്‍ പല കൈവഴികളും ചെറുതോടുകളും അടഞ്ഞു പോയതാണ് അന്ന് വെള്ളപ്പൊക്കത്തിന് കാരണമായത്. പിന്നീട് സിയാല്‍ മുന്‍കയ്യെടുത്ത് ചെങ്ങല്‍ത്തോടിന്റെ ആഴം കൂട്ടി, ബണ്ടുകള്‍ ശക്തിപ്പെടുത്തി. ഇത്തവണ ഇടുക്കി അണക്കെട്ടു തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളത്തില്‍ എമര്‍ജന്‍സി സെല്‍ രൂപീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുതല്‍ സുരക്ഷാ മുന്‍ കരുതലിന്റെ ഭാഗമായി സി.ഐ.എസ്.എഫ് എല്ലാ ഷിഫ്റ്റിലും ഇരുപത് ഉദ്യോഗസ്ഥരെ അധികം