ആശുപത്രിയില്‍ മയക്കുമരുന്ന് ലഹരിയില്‍ എത്തിയ യുവാവ് വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു

കൊച്ചി - തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ മയക്കുമരുന്ന് ലഹരിയില്‍ ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമം. തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ രാത്രി അര്‍ധരാത്രിയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയ യുവാവ് വനിതാ ഡോക്ടറെയും നേഴ്‌സുമാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ലേബര്‍ റൂമില്‍ പ്രവേശിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തിയാണ് അക്രമിയെ കീഴടക്കിയത്. ജീവനക്കാര്‍ ഇയാളെ പിടികൂടി കെട്ടിയിട്ടെങ്കിലും അതിനു ശേഷവും ഇയാള്‍ പരാക്രമം തുടരുകയായിരുന്നു.

 

Latest News