തിരുവനന്തപുരം- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് യോഗം ഇന്ന്. ഉപതെരഞ്ഞെടുപ്പ് ഫലം യോഗത്തില്‍ വിലയിരുത്തും. നാളത്തെ രാജ്ഭവന്‍ മാര്‍ച്ചും യോഗത്തിന്റെ അജണ്ടയിലുണ്ട്. അതേസമയം മന്ത്രിസഭ പുനസംഘടന ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. നേരത്തെ ഉള്ള ധാരണ പ്രകാരം എല്‍ഡിഎഫില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകും. നവംബര്‍ 20ന് മന്ത്രിസഭയുടെ രണ്ടര വര്‍ഷം പൂര്‍ത്തിയാകും. മന്ത്രിസഭയില്‍ രണ്ട് മന്ത്രിമാര്‍ മാറി വരുമെന്നതില്‍ സംശയം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഔദ്യോഗികമായി മന്ത്രിസഭ പുനസംഘടന ചര്‍ച്ച അജണ്ടയില്‍ ഇല്ലെങ്കിലും മന്ത്രി സ്ഥാനം അവകാശപ്പെട്ട് എല്‍ജെഡിയും കോവൂര്‍ കുഞ്ഞു മോനും രംഗത്തെത്തിയിരിക്കുന്നത് മുന്നണിക്ക് മുന്നിലുണ്ട്.