കാലത്തെഴുന്നേറ്റപ്പോള്‍ കൗമാരക്കാരന്റെ  ബാങ്ക് അക്കൗണ്ടില്‍ 92 കോടി 

ബെല്‍ഫാസ്റ്റ്- രാവിലെ എഴുന്നേറ്റപ്പോള്‍ ബാങ്ക് അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ ക്രെഡിറ്റായെന്ന സന്ദേശമെത്തി. കഴിഞ്ഞ ദിവസം അത്തരമൊരു സംഭവം വടക്കന്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ഒരു കൗമാരക്കാരന്റെ ജീവിതത്തിലാണ് സംഭവിച്ചത്. 18 വയസ്സുള്ള ഡെയ്ന്‍ ഗില്ലെസ്പിയുടെ ജീവിതമാണ് ഇങ്ങനെ ഒറ്റ രാത്രിയില്‍ മാറി മാറിഞ്ഞത്.  8.9 മില്യണ്‍ പൗണ്ട് (ഏകദേശം 92 കോടി രൂപ) ആണ് ഡെയ്ന്‍ ഗില്ലെസ്പിയുടെ അക്കൗണ്ടിലേക്ക് മറിഞ്ഞത്. അതും ചെറിയൊരു ബാങ്കിംഗ് പിശക് കാരണം. 
ഡെയ്ന്‍ ഗില്ലെസ്പിയുടെ മുത്തശ്ശിയുടെ ചെക്ക് പണമാക്കിയതോടെയാണ് ഡെയ്നിന് അപ്രതീക്ഷിത ഭാഗ്യം ലഭിച്ചത്. പൂജ്യം ചേര്‍ത്തപ്പോള്‍ കുറച്ച് അധികം ചേര്‍ത്തതാണ് പറ്റിയ അബദ്ധം. ബാങ്കിംഗ് പിശക് മൂലം ഡെയിനിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് കണ്ടപ്പോള്‍ അമ്മ അതിശയിച്ചു. 'ഞങ്ങള്‍ക്ക് ഇത് വിശ്വസിക്കാനായില്ല,' ഡെയിനിന്റെ അമ്മ കരോളിന്‍ പറയുന്നു. 'കുറച്ച് മണിക്കൂറുകളോളം താനൊരു കോടീശ്വരനാണെന്ന് എന്റെ മകന്‍ കരുതി. ബുധനാഴ്ച രാവിലെ അവന്റെ അക്കൗണ്ടില്‍ 8.9 മില്യണ്‍ പൗണ്ട് ഉണ്ടായിരുന്നു. അവന് വയസ്സ് 18 മാത്രം. അവന്‍ കഴിഞ്ഞ വ്യാഴാഴ്ച മുത്തശ്ശിയുടെ കൈയില്‍ നിന്നും വാങ്ങിയ 8,900 പൗണ്ടിന്റെ ചെക്ക് സ്വന്തം അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തു.' കരോളിന്‍ മിററിനോട് പറഞ്ഞു.
മാത്രമല്ല, പുതുതായി ലഭിച്ച പണം ഉപയോഗിച്ച് ഒരു പോര്‍ഷെ വാങ്ങാന്‍ തന്റെ മകനെ ഉപദേശിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ''ഒരു 18 വയസ്സുകാരന്‍ ഇന്നത്തെ കോടീശ്വരന്‍ ആയതിനാല്‍, അവന് അത് വിശ്വസിക്കാന്‍ കഴിയില്ല. അവന്‍ അത് പുറത്ത് ചെലവഴിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, നിങ്ങള്‍ അങ്ങനെ ചെയ്താല്‍ നിങ്ങള്‍ അത് തിരികെ നല്‍കണം. ഇന്ന് രാവിലെ തന്റെ എല്ലാ ജന്മദിനങ്ങളും ഒരേസമയം വന്നതായി അവന്‍ കരുതി. ഇത് ഭ്രാന്താണ്, ''കരോലിന്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ, ആ കോടീശ്വര പദവിക്ക് ആയുസ് കുറവായിരുന്നു. ബാങ്ക് തങ്ങള്‍ക്ക് പറ്റിയ തെറ്റ് തിരിച്ചറിഞ്ഞു. ഡെയിന്റെ അക്കൗണ്ടിലേക്ക് അധികമായി ക്രെഡിറ്റായ പണം ബാങ്ക് തന്നെ തിരിച്ചെടുത്ത് അവന്റെ ബാലന്‍സ് ക്രമീകരിച്ചു. 
 

Latest News