Sorry, you need to enable JavaScript to visit this website.

സോളർ ചർച്ചകൾ ബാധിക്കുക മുഖ്യമന്ത്രിയായ എന്നെയോ, മരിച്ച ഉമ്മൻ ചാണ്ടിയെയോ? -പിണറായി 

തിരുവനന്തപുരം - സോളാർ വിഷയം ചർച്ചയാക്കിയാൽ ബാധിക്കുക എന്നെയല്ല, ഉമ്മൻ ചാണ്ടിയെയും യു.ഡി.എഫിനെയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദല്ലാൾ നന്ദകുമാറിനെ കണ്ടിട്ടില്ല. ഇറക്കിവിട്ടയാൾക്ക് പിന്നീട് കാണാൻ ധൈര്യം വരുമോയോന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു. സോളർ ഗൂഢാലോചനയിൽ യു.ഡി.എഫ് പ്രശ്‌നം ഉന്നയിച്ചാൽ പരിശോധിക്കും. എന്തെങ്കിലും പറഞ്ഞ് യു.ഡി.എഫിനെ വിഷമിപ്പിക്കാനില്ലെന്നും നിയമസഭയിൽ പറഞ്ഞതിൽ നിന്ന് പിന്നോട്ടു പോവുന്നത് ആരെന്ന് വിലയിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 
 കോൺഗ്രസ് ആവശ്യപ്പെട്ടാൽ സോളാർ വിഷയത്തിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കുന്നതാണ്. എന്തുകൊണ്ടാണ് കോൺഗ്രസ് പറഞ്ഞതിൽനിന്ന് പിറകോട്ട് പോകുന്നത്? ആരെയാണ് ചർച്ചകൾ ബാധിക്കുക? മുഖ്യമന്ത്രിയായ പിണറായി വിജയനെയാണോ, മരിച്ച ഉമ്മൻ ചാണ്ടിയെയാണോ? ഗൂഢാലോചനയിൽ ഒരുപാട് വിവരങ്ങൾ പുറത്തുവരാനുണ്ട്. ഏതായാലും സോളാർ ഗൂഢാലോചന ഞങ്ങളുടെ പെടലിക്ക് ഇടേണ്ട. എൽ.ഡി.എഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ ആ നിലയ്ക്ക് വിഷയം ഉയർത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
 മന്ത്രിസഭാ പുനഃസംഘടന മാധ്യമങ്ങളുടെ അജണ്ടയാണ്. മന്ത്രിസഭാ പുനസംഘന ഇടതുമുന്നണിക്കകത്ത് ചർച്ചാ വിഷയമല്ല. അങ്ങനെയൊരു വിഷയം ചർച്ച ചെയ്തിട്ടുമില്ല. എന്നാൽ, ഇത് സംബന്ധിച്ച് നേരത്തെ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ ആ തീരുമാനം നടപ്പാക്കാൻ കെൽപ്പുള്ള മുന്നണിയാണ് എൽ.ഡി.എഫെന്നും അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

Latest News