Sorry, you need to enable JavaScript to visit this website.

മോഡിയും വാട്‌സ്ആപ്പ് ചാനല്‍ തുടങ്ങി; ഉപയോക്താക്കളുമായി ആവേശം പങ്കുവെച്ചു

ന്യൂദല്‍ഹി- മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറായ വാട്‌സ്ആപ്പ് ചാനലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്നു.
വാട്‌സ്ആപ്പ് കമ്മ്യൂണിറ്റിയില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്നും ഇതുവഴി ബന്ധം നിലനിര്‍ത്താമെന്നും  ആശയവിനിമയത്തില്‍ മറ്റൊരു പടി കൂടി അടുത്തിരിക്കയാണെന്നും നമുക്ക് ചാനലില്‍ ചേര്‍ന്നതിന് ശേഷം പ്രധാനമന്ത്രി സോഷ്യല്‍ മെസേജിംഗ് സൈറ്റില്‍ പോസ്റ്റ് ചെയ്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നുള്ള തന്റെ ഓഫീസിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു.
മോഡി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രത്യേകിച്ച് എക്‌സിലായിരുന്നു കൂടുതല്‍ പോസ്റ്റുകളും. പാര്‍ലമെന്റ് നടപടികള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറിയ ദിവസമാണ് ദിവസം തന്നെയാണ് മോഡിയുടെ ചാനല്‍.
അഡ്മിന്‍മാര്‍ക്ക് ടെക്‌സ്റ്റ്, ഫോട്ടോകള്‍, വീഡിയോകള്‍, സ്റ്റിക്കറുകള്‍ അയക്കാനും വോട്ടെടുപ്പ് നടത്താനുമുള്ള  വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണ് വാട്‌സ്ആപ്പ് ചാനല്‍.
വാട്‌സ്ആപ്പില്‍ പ്രത്യക്ഷപ്പെട്ട അപ്‌ഡേറ്റുകള്‍ എന്ന പുതിയ ടാബില്‍ ചാനലുകള്‍ കണ്ടെത്താം.

മലയാളം ന്യൂസ് വാട്‌സ്ആപ് ചാനലിൽ ജോയിൻ ചെയ്യാനായി ഇവിടെ ക്ലിക് ചെയ്യുക
 

Latest News