- കോഴിക്കോട്ടെ നിപ പകർച്ച ഐ.എസി.എം.ആറിനും മനസ്സിലായില്ലെങ്കിലും കേരളം പ്രത്യേകം പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട് - നിപ മൂന്നാം തവണയും കോഴിക്കോട് തന്നെ വന്നതിന് പിന്നിലെ കാരണം തേടി ആരോഗ്യ വിദഗ്ധർ. ഇക്കാര്യം ആരോഗ്യ വിദഗ്ധർ പരിശോധിച്ചുവെങ്കിലും നിപ കോഴിക്കോട് ജില്ലയിൽ മാത്രം പടരുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ ഐ.സി.എം.ആറിന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.
'ഇക്കാര്യം ഐ.സി.എം.ആറിനും മനസ്സിലായിട്ടില്ല. ഇക്കാര്യം കൂടുതൽ പഠന വിധേയമാക്കണമെന്ന്' മുഖ്യമന്ത്രി പറഞ്ഞു. 2018നും 19നും സമാനമായ കാര്യങ്ങളാണ് ഇത്തവണയും കണ്ടെത്തിയത്. 36 വവ്വാലുകളുടെ സാമ്പിൾ ശേഖരിച്ചെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്താനായിട്ടില്ല. എന്തുകൊണ്ട് കോഴിക്കോട് വീണ്ടും നിപ ബാധയുണ്ടായി എന്ന് ഐ.സി.എം.ആറും വ്യക്തമാക്കുന്നില്ല. സംസ്ഥാനം ഇക്കാര്യത്തിൽ പഠനം നടത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.






