ഹജ്ജ് സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന ഹുസൈന്‍ ഹാജി നാട്ടിലേക്ക്, തനിമ യാത്രയയപ്പ് നല്‍കി

ഹുസൈന്‍ ഹാജിക്ക് എന്‍.കെ. അബ്ദുറഹീം ഉപഹാരം സമ്മാനിക്കുന്നു. സി.എച്ച്. ബഷീര്‍, മുനീര്‍ ഇബ്രാഹിം എന്നിവര്‍ സമീപം

ജിദ്ദ- രണ്ടു പതിറ്റാണ്ടായി ഹജ്ജ് സേവന രംഗത്ത് നിറ സാന്നിധ്യമായ ഹുസൈന്‍ ഹാജി പ്രവാസ ലോകത്തോട് വിട പറയുന്നു. നാലു പതിറ്റാണ്ടായി സൗദി അറേബ്യയിലുള്ള അദ്ദേഹം മലപ്പുറം പൊന്മള സ്വദേശിയാണ്.
തനിമ ജിദ്ദ നോര്‍ത്ത് സോണ്‍ നല്‍കിയ യാത്രയയപ്പില്‍ അഖില സൗദി സെക്രട്ടറി എന്‍.കെ. അബ്ദുറഹീം ഉപഹാരം നല്‍കി. നോര്‍ത്ത് സോണ്‍ പ്രസിഡന്റ് സി.എച്ച്. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഹജ്ജ് സേവനത്തില്‍ പങ്കെടുത്ത വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു.
മുഹമ്മദലി പട്ടാമ്പി , അഷ്‌റഫ് എം.പി , അബ്ദുസലാം പാലത്തിങ്ങല്‍ , ഷമീര്‍ പാലക്കോടന്‍ , അബ്ദുല്‍ ലത്തീഫ് കരിങ്ങനാട് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ഹുസൈന്‍ ഹാജി മറുപടി പ്രസംഗം നിര്‍വഹിച്ചു.
നാലു പതിറ്റാണ്ട് കാലത്തെ സര്‍വീസ് ആനുകൂല്യം പോലും ലഭിക്കാതെയാണ് മടങ്ങുന്നതെങ്കിലും ജിദ്ദയിലെ ജനസേവന രംഗം വിടുന്നതിലാണ് സങ്കടമെന്ന് അദ്ദേഹം പറഞ്ഞു.  ജനസേവന വിഭാഗം കോര്‍ഡിനേറ്റര്‍ മുനീര്‍ ഇബ്രാഹിം സ്വാഗതം പറഞ്ഞു. അമാന്‍ അലി സനോജ് ഖിറാഅത്ത് നടത്തി. നൗഷാദ് ഇ.കെ, സിറാജ് ഇ.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

Latest News