പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സമ്മേളനം തുടങ്ങി: ആദ്യം വനിതാ ബില്‍, 2024 ലെ തെരഞ്ഞെടുപ്പില്‍ സംവരണം നടപ്പാകില്ല

ന്യൂദല്‍ഹി - ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ലോകസഭാ നടപടികള്‍ ആരംഭിച്ചു. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എം പിമാര്‍ കാല്‍നടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു.സ്പീക്കര്‍ ഓം ബിര്‍ല ലോക്‌സഭ നടപടികള്‍ തുടങ്ങിയതായി പ്രഖ്യാപിച്ചു. പുതിയ പാര്‍ലമെന്റ് നിര്‍മ്മാണത്തില്‍ പ്രധാനമന്ത്രിയെ സ്പീക്കര്‍ അഭിനന്ദിച്ചു. പ്രധാനമന്ത്രി തുടര്‍ന്ന് ലോക്‌സഭയില്‍ സംസാരിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായി ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക്  വനിതാ സംവരണ ബില്‍ അവതരിപ്പിക്കും. ലോകസഭയിലും സംസ്ഥാന നിയമസഭകളിലും സത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പു വരുത്തുന്ന ബില്‍  നാളെ പാര്‍ലമെന്റ് പാസാക്കും. എന്നാല്‍ 2024 ലെ തെരഞ്ഞെടുപ്പില്‍ സംവരണം ഉണ്ടാകില്ലെന്നാണ് സൂചന. സെന്‍സസിന്റെ അടിസ്ഥാനത്തിലുള്ള മണ്ഡല പുര്‍നിര്‍ണ്ണയത്തിന് ശേഷം മാത്രം വനിതാ സംവരണം നടപ്പാക്കുകയുള്ളൂവെന്നാണ് ബില്ലിലെ വ്യവസ്ഥ.. 2029ലെ തെരഞ്ഞെടുപ്പിന് മുന്‍പ് മാത്രമേ മണ്ഡല പുര്‍നിര്‍ണ്ണയം പൂര്‍ത്തിയാകൂ. ബില്ലില്‍ എസ് സി- എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണത്തിനുള്ളില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

 

Latest News