ചെന്നൈ- തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ പതിനാറുകാരിയായ മകൾ ജീവനൊടുക്കി. ചൊവ്വാഴ്ച പുലർച്ചെയാണ് ആത്മഹത്യയെന്ന് പോലീസ് അറിയിച്ചു.
സ്വകാര്യ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മീരയാണ് മരിച്ചത്.
ചെന്നൈയിലെ അൽവാർപേട്ടിലെ വസതിയിൽ പുലർച്ചെ മൂന്ന് മണിയോടെ പെൺകുട്ടി ആത്മഹത്യ ചെയ്തതായി പോലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പ് കണ്ടെത്താൻ വിദ്യാർഥിനിയുടെ മുറിയിൽ പോലീസ് തിരച്ചിൽ നടത്തി.
പെൺകുട്ടി വിഷാദരോഗം ബാധിച്ച് ചികിത്സയിലായിരുന്നുവെന്നു പോലീസും ബന്ധുക്കളും പറഞ്ഞു.