തിരുവല്ല - കെ റെയില്‍ കടന്നുപോകുന്ന കുന്നന്താനത്ത് കെ റെയില്‍ വിരുദ്ധ സമരസമിതി പ്രതിഷേധസൂചകമായി നട്ട സമരവാഴയില്‍ നിന്ന് വിളവെടുത്ത കുല പൊതുലേലത്തില്‍ വിറ്റുപോയത് പൊന്നും വിലയ്ക്ക്. രണ്ടര മണിക്കൂര്‍ നീണ്ട പൊതുലേലത്തില്‍ 28000 രൂപയ്ക്കാണ് കുല വുറ്റുപോയത്. കെ.റെയിലിന് മഞ്ഞക്കുറ്റി ഇട്ടതോടെ കിടപ്പാടം നഷ്ടപ്പെട്ട ചെങ്ങന്നൂരിലെ തങ്കമ്മയുടെ വീട് നിര്‍മ്മാണത്തിനായി ഈ തുക സമരസമിതി കൈമാറുകയും ചെയ്തു. കെ. റെയില്‍ കടന്നുപോകുന്ന കുന്നന്താനത്ത് സമരസമിതി പ്രതിഷേധ സൂചകമായി നട്ട വാഴയാണ് കഴിഞ്ഞ ദിവസം കുലച്ചത്. കുലവെട്ടിയപ്പോള്‍ ഇത് ലേലത്തില്‍ വില്‍ക്കാന്‍ സമരസമിതി തീരുമാനിക്കുകയായിരുന്നു.