തിരുവനന്തപുരം മൃഗശാലയില്‍ സിംഹം ചത്തു 

തിരുവനന്തപുരം- തിരുവനന്തപുരം മൃഗശാലയില്‍ ഒരു ആണ്‍സിംഹം ചത്തു. അസുഖം പിടിപെട്ട് അവശനിലയില്‍ ആയിരുന്ന സിംഹമാണ് ചത്തത്. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് അഞ്ചും ആറും വയസ്സുള്ള ഒരു ജോഡി സിംഹങ്ങളെ തിരുവനന്തപുരത്തെത്തിച്ചിരുന്നു. ആണ്‍സിംഹത്തിന് ലിയോ എന്നും പെണ്‍സിംഹത്തിന് നൈല എന്നും പേര് നല്‍കി. ഇതടക്കം മൂന്ന് സിംഹങ്ങളാണ് ഇനി മൃഗശാലയില്‍ അവശേഷിക്കുന്നത്.

Latest News