ദമാം- ഒ.ഐ.സി.സിയുടെ 2023-2025 കാലയളവിലേക്കുള്ള ജില്ലാ, ഏരിയാ കമ്മിറ്റികളിലേക്ക് പുതിയ നേതൃത്വത്തെ കണ്ടെത്താനുള്ള സംഘടനാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഗ്ലോബൽ കമ്മിറ്റി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പ്രകാരം വിളിച്ച് കൂട്ടിയ സൈഹാത്ത് ഏരിയാ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, വരണാധികാരികളായ ഇ.കെ. സലിം, റഫീഖ് കൂട്ടിലങ്ങാടി എന്നിവർ സംബന്ധിച്ചു.
രമേശ് പാലക്കൻ (പ്രസിഡന്റ്), ഡിജോ പഴയമഠം (ജനറൽ സെക്രട്ടറി - സംഘടനാ ചുമതല), എബി അടൂർ (ട്രഷറർ), നൗഷാദ്. കെ (വൈസ് പ്രസിഡന്റ്), റഹീം പടിഞ്ഞാറങ്ങാടി (വൈസ് പ്രസിഡന്റ്), അസീസ് കുറ്റിയാടി (ജനറൽ സെക്രട്ടറി), മുനീർ മുഹമ്മദ് (ജനറൽ സെക്രട്ടറി), ബഷീർ (സെക്രട്ടറി), അഷ്‌കർ (സെക്രട്ടറി), ഷിഹാബുദീൻ (സെക്രട്ടറി), രാജേഷ്. കെ.വി (സെക്രട്ടറി), ഫ്രാൻസിസ് ദേവസ്യ (സെക്രട്ടറി), ഷെരീഫ് എടത്തുരുത്തി (ജോയിന്റ് ട്രഷറർ) എന്നിവരടങ്ങുന്ന ഭരണസമിതിയെയാണ് ജനറൽ ബോഡി യോഗം ഐകകണ്ഠമായി തെരഞ്ഞെടുത്തത്. സി.ടി. ശശി ആലൂർ, അസീസ് കുറ്റിയാടി, നൗഷാദ്. കെ, എബി അടൂർ, റഹീം പടിഞ്ഞാറങ്ങാടി എന്നിവരാണ് റീജണൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികൾ.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രഥമ യോഗം റീജണൽ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്നു.