അതിഥി തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ പീഡന ശ്രമം, യുവാവ് അറസ്റ്റില്‍

ഫയല്‍ ചിത്രം

ഇടുക്കി - ചെറുതോണിയില്‍ അതിഥി തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ പീഡന ശ്രമം നടത്തിയതിന് ആസാം സ്വദേശി അറസ്റ്റില്‍.  മൂന്നും ആറും വയസ്സ് പ്രായമുള്ള പശ്ചിമബംഗാള്‍ സ്വദേശികള്‍ക്ക് നേരെയാണ് പീഡനം ശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അസാം സ്വദേശി നീല്‍കുമാര്‍ ദാസിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. മറ്റൊരു അതിഥി തൊഴിലാളി ഇത് കണ്ടതോടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇടുക്കി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

 

Latest News