Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്ത് രണ്ടായിരം പൊതു ഇടങ്ങളില്‍ കൂടി സൗജന്യ വൈഫൈ ലഭ്യമാക്കാന്‍ തീരുമാനം

തിരുവനന്തപുരം - സംസ്ഥാനത്ത് രണ്ടായിരം പൊതു ഇടങ്ങളില്‍ കൂടി സംസ്ഥാന സര്‍ക്കാരിന്റെ കെ-ഫൈ പദ്ധതിയിലൂടെ സൗജന്യ വൈഫൈ ലഭ്യമാക്കാന്‍ തീരുമാനം. കെ -ഫൈ പദ്ധതി വഴി ഐടി മിഷന്‍ മുഖാന്തരമാണ്  ഹോട്ട്‌സ്‌പോട്ടുകള്‍ ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണ കേന്ദ്രങ്ങള്‍, പഞ്ചായത്ത് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, ലൈബ്രറികള്‍, പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി ആരംഭിക്കുന്നത്. സാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കുന്നതോടൊപ്പം സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കടുക്കുകയാണ് കേരളമെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറഞ്ഞു.

 

Latest News