Sorry, you need to enable JavaScript to visit this website.

അമേരിക്കയുടെ യുദ്ധവിമാനം കാണാതായി; കണ്ടെത്തുന്നവര്‍ അറിയിക്കണം

കൊളംബിയ - അമേരിക്കയുടെ യുദ്ധവിമാനം കാണാതായി. അടിയന്തിര സാഹചര്യത്തില്‍ വിമാനത്തില്‍ നിന്ന് പൈലറ്റ് ഇജക്ട് ചെയ്ത് പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം. സൗത്ത് കരോലിനയിലൂടെ പറക്കുന്നതിനിടെയാണ് സംഭവം. വിമാനം ഇജക്ട് ചെയ്ത ശേഷം പൈലറ്റ് സുരക്ഷിതമായി താഴെയെത്തി. എന്നാല്‍ ഇടിച്ചിറങ്ങേണ്ടിയിരുന്ന വിമാനം കാണാതായി.

അമേരിക്കന്‍ നാവികസേനയുടെ ഭാഗമായ എഫ് 35 ലൈറ്ററിംഗ് രണ്ട് ഫൈറ്റര്‍ ജെറ്റാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സൗത്ത് കരോലിനയിലെ നോര്‍ത്ത് ചാള്‍സ്റ്റണിന് സമീപത്ത് കാണാതായത്. സേനയിലെ അതീവ പ്രാധാന്യമേറിയ എഫ് 35 യുദ്ധവിമാനം കണ്ടെത്താന്‍ യു.എസ് സൈന്യം പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്. എന്നാല്‍ യുദ്ധവിമാനം പറത്തുന്നതിനിടെ എന്തിനാണ് പൈലറ്റ് ഇജക്ട് ചെയ്ത് പാരഷൂട്ടില്‍ രക്ഷപ്പെട്ടിറങ്ങിയത് എന്ന് വ്യക്തമായിട്ടില്ല. പൈലറ്റിന്റെ പേര് വെളിപ്പെടുത്താന്‍ സേന തയാറായിട്ടില്ല. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

അപകടത്തിന് പിന്നാലെ അമേരിക്കന്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ചാള്‍സ്റ്റണ്‍ നഗരത്തിന് വടക്കുള്ള രണ്ട് തടാകങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ വിമാനം  എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. യുദ്ധവിമാനം തടാകത്തില്‍ മുങ്ങിപ്പോയോ എന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. 100 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വിമാനത്തിന് ഏകദേശം 1,200 മൈല്‍ റേഞ്ച് ഉണ്ട്. എന്നാല്‍ വിമാനത്തില്‍ എത്ര ഇന്ധനം ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

 

Latest News