Sorry, you need to enable JavaScript to visit this website.

ഹറമൈൻ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ രണ്ടിരട്ടിയിലേറെ വർധന

മക്ക - മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷം രണ്ടിരട്ടിയിലേറെ വർധിച്ചതായി സൗദി അറേബ്യൻ റെയിൽവേയ്‌സ് അറിയിച്ചു. ഹറമൈൻ ട്രെയിനുകളിൽ കഴിഞ്ഞ കൊല്ലം 33,12,503 പേരാണ് യാത്ര ചെയ്തത്. 2021 ൽ 9,34,571 പേരാണ് ഹറമൈൻ ട്രെയിൻ സർവീസുകൾ പ്രയോജനപ്പെടുത്തിയത്. 2020 ൽ ഹറമൈൻ ട്രെയിൻ യാത്രക്കാർ 2,06,268 ആയിരുന്നു. 
റിയാദ്-ദമാം റെയിൽവേ നെറ്റ്‌വർക്കിൽ കഴിഞ്ഞ കൊല്ലം 15,65,674 പേർ യാത്ര ചെയ്തു. റിയാദ്-ദമാം റെയിൽവേ നെറ്റ്‌വർക്കിൽ യാത്രക്കാർ 2021 ൽ 12,56,929 ഉം 2020 ൽ 9,67,651 ഉം ആയിരുന്നു. റിയാദ്-ഉത്തര സൗദി റെയിൽവേ നെറ്റ്‌വർക്കിൽ കഴിഞ്ഞ വർഷം 6,47,816 ഉം 2021 ൽ 4,28,778 ഉം 2020 ൽ 2,83,070 ഉം പേർ യാത്ര ചെയ്തു. ഇക്കഴിഞ്ഞ ഹജ് സീസണിൽ മിനാ, മുസ്ദലിഫ, അറഫ എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന മശാഇർ മെട്രോയിൽ 12,96,349 പേർ യാത്ര ചെയ്തതായും സൗദി അറേബ്യൻ റെയിൽവേയ്‌സ് അറിയിച്ചു.
 

Tags

Latest News