ബംഗാളില്‍ മമത ബാനര്‍ജിയുമായി സഖ്യമോ സീറ്റ് ധാരണയോ വേണ്ടെന്ന് സി പി എം തീരുമാനം

ന്യൂദല്‍ഹി -  ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും ബംഗാളില്‍ മമത ബാനര്‍ജിയുമായി സഹകരണം വേണ്ടെന്ന് സി പി എം തീരുമാനം. ബംഗാളില്‍ തെരഞ്ഞെടുപ്പ് സഖ്യമോ, സീറ്റ് ധാരണയോ വേണ്ടെന്ന സി പി എം ബംഗാള്‍ ഘടകത്തിന്റെ നിലപാട് ഡല്‍ഹിയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം അംഗീകരിച്ചു.ബംഗാളില്‍ ബി ജെ പിയും ടി എം സിയും ഒരു പോലെ ശത്രുക്കളാണെന്ന് നിലപാട് തുടരും. അതേസമയം പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ നേരത്തെ തീരുമാനമായിരുന്നു. .മുന്നണിയുടെ ശക്തി 28 പാര്‍ട്ടികളും അവയുടെ നേതാക്കളുമാണ്. അതിന് മുകളില്‍ ഒരു സമിതി രൂപീകരിച്ചതിനോട് യോജിപ്പില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.

 

Latest News