തബൂക്ക് - സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തബൂക്ക് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വടംവലി മത്സരവും ബ്ലഡ് ഡൊണേഷൻ ക്യാമ്പും സംഘടിപ്പിക്കുന്നു. വ്യാഴം രാത്രി എലൈറ്റ് ഫ്ളഡ്‌ലിറ്റ് സ്‌റ്റേഡിയത്തിൽ തബൂക്കിലെ പ്രമുഖ ടീമുകളായ ഫോക്ക് തബൂക്ക്, ബ്ലാക്ക് ആന്റ് വൈറ്റ് തബൂക്ക്, ലയൺസ് തബൂക്ക്, ഒ.ഐ.സി.സി തബൂക്ക്, യുണൈറ്റഡ് fc, ഫ്രഷ് ഫിഷ് ഷാറലാം, fc തബൂക്ക്, ഡൈനാമറ്റ്‌സ് തബൂക്ക് തുടങ്ങിയ എട്ട് ടീമുകൾ അണിനിരക്കും.
29 വെള്ളി വൈകുന്നേരം മൂന്നു മണിമുതൽ കിംഗ് ഖാലിദ് ഹോസ്പിറ്റലുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ പ്രോഗ്രാമും നടക്കുമെന്ന് ഭാരവാഹികളായ സമദ് ആഞ്ഞിലങ്ങാടി, ഫസൽ എടപ്പറ്റ, സിറാജ് കാഞ്ഞിരമുക്ക് എന്നിവർ അറിയിച്ചു.