Sorry, you need to enable JavaScript to visit this website.

പാലക്കാട് ജില്ലാ കൂട്ടായ്മ ഭാരവാഹികളെ തെരഞ്ഞെടുത്തു

ജിദ്ദയിൽ പുതുതായി രൂപീകൃതമായ പാലക്കാട് ജില്ലാ കൂട്ടായ്മ ഭാരവാഹികൾ.

ജിദ്ദ- പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ ജിദ്ദയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രവർത്തക സമിതി യോഗം എൻജിനീയർ മുഹമ്മദ് വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് പട്ടാമ്പി അധ്യക്ഷനായി. 
പ്രസിഡന്റായി അബ്ദുൽ അസീസ് പട്ടാമ്പി, വൈസ് പ്രസിഡന്റുമാരായി മുജീബ് തൃത്താല, മുഹമ്മദലി കാഞ്ഞിരപ്പുഴ കോങ്ങാട്, ഷൗക്കത്ത് പനമണ്ണ എന്നിവരെയും ജനറൽ സെക്രട്ടറിയായി മുസ്തഫ (തുറക്കൽ) തൃത്താല, ജോയിന്റ് സെക്രട്ടറിമാരായി ഉമ്മർ തച്ചനാട്ടുകര, ഷാനവാസ് ഒലവക്കോട്, സൈനുദ്ദീൻ മണ്ണാർക്കാട് എന്നിവരെയും, ഖജാൻജിയായി ഉണ്ണി മേനോൻ പാലക്കാടിനേയും ഫൈനാൻസ് കൺട്രോളറായി നാസർ വിളയൂരിനെയും തെരഞ്ഞെടുത്തു.
പ്രധാന ഭാരവാഹികൾക്ക് പുറമെ, വിവിധ വകുപ്പ് കൺവീനർമാരായി ജിദേശ് വാണിയംകുളം, വീരാൻ കുട്ടി മണ്ണാർക്കാട് (വെൽഫയർ), നവാസ് മേപ്പറമ്പ്, പ്രവീൺ വിശ്വനാഥ് (ഇവന്റ്), മുജീബ് മൂത്തേടത്, താജുദ്ദീൻ (പി.ആർ ആന്റ് മീഡിയ), അഡ്വ. ബഷീർ മണ്ണാർക്കാട് (ലീഗൽ), ഷഫീഖ് പട്ടാമ്പി സിഫ്, ആഷിഫ്ഖാൻ പട്ടാമ്പി (സ്‌പോർട്‌സ്) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
ഷാനവാസ് ഒലവക്കോട് സ്വാഗതവും ഉമ്മർ തച്ചനാട്ടുകര നന്ദിയും പറഞ്ഞു. നവാസ് മേപ്പറമ്പ് അവതാരകനായി.  അബ്ദുള്ള കുട്ടി എടപ്പലം, അഡ്വ. മുഹമ്മദ് ബഷീർ മണ്ണാർക്കാട്, അബ്ദുൽ ഹമീദ് ഒറ്റപ്പാലം, മുസ്തഫ തൃത്താല, ഷാനവാസ് ഒലവക്കോട്, മുജീബ് തൃത്താല, അബ്ദുൽ ലത്തീഫ് കരിങ്ങനാട്, നാസർ വിളയൂർ, മുജീബ് മൂത്തേടത്ത് എന്നിവർ നേതൃത്വം നൽകി. 

 

Tags

Latest News