റിയാദ് - പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു. വിഭവസമൃദ്ധമായ സദ്യക്കുപുറമെ മേളം റിയാദ് ടാക്കീസിന്റെ ശിങ്കാരിമേളവും മഹേഷും സംഘവും അവതരിപ്പിച്ച നാസിക് ഡോളും ചടങ്ങിന് ആവേശമായി. മാവേലിയും പുലിക്കളിയും പൂക്കാവടിയും തെയ്യവും വിവിധ ഓണക്കളികളും കലാപരിപാടികളും നടന്നു. പ്രോഗ്രാം കൺവീനർ ഷിഹാബ് കരിമ്പാറ, ചെയർമാൻ സുരേഷ് ആനിക്കോട്, പ്രസിഡന്റ് കബീർ പട്ടാമ്പി, സെക്രട്ടറി ഷഫീഖ് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ, ഷാഹുൽ ഹമീദ്, മഹേഷ് ജയ്, ഷാജീവ് ശ്രീകൃഷ്ണപുരം, അഷറഫ് അപ്പക്കാട്ടിൽ, അൻവർ സാദത്, ശബരീഷ് ചിറ്റൂർ, ജംഷാദ് വാക്കയിൽ, ഷെഫീർ പത്തിരിപ്പാല, ബാബു പട്ടാമ്പി, നഫാസ്, സുരേഷ് നായർ, റൗഫ്, അജ്മൽ മന്നേത്ത്, പ്രജീഷ്, സതീഷ്, ഷിജു, ഫൈസൽ ബാഹസ്സൻ, അൻസാർ, ശ്രീകുമാർ, ഷഫീഖ്, അബ്ദുൽ റഷീദ്, ഹുസൈൻ വടക്കുംചേരി, മുജീബ് , ലുക്മാൻ, സുബീർ, വാസുദേവൻ, ഫൈസൽ പാലക്കാട് എന്നിവർ നേതൃത്വം നൽകി. നിഖിൽ അവതാരകനായി.