Sorry, you need to enable JavaScript to visit this website.

വൈദ്യൂതി അലങ്കാരപ്പണി നടത്തുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം- വിതുരയില്‍ വൈദ്യുതഘാതമേറ്റ് യുവാവ് മരിച്ചു. തൊളിക്കോട് തുരുത്തി സ്വദേശി സനോഫര്‍ (24) ആണ് മരിച്ചത്. നബിദിനാഘോഷത്തിന്റെ ഭാഗമായി സീരിയല്‍ ലൈറ്റ് ഇടുന്നതിനിടെയാണ് അപകടമുണ്ടായത്. സീരിയല്‍ ലൈറ്റ് മരത്തിലേക്ക് എറിഞ്ഞപ്പോള്‍ ഇലക്ട്രിക്ക് ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ സനോഫറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News