തലശ്ശേരി- കുടക് പാതയില്‍ യുവതിയുടെ മൃതദേഹം പെട്ടിയില്‍ 

തലശ്ശേരി- തലശ്ശേരി- കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ പെട്ടിക്കുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍. നാലായി ഒടിച്ചു മടക്കിയ മൃതദേഹമാണ് പെട്ടിക്കുളളില്‍ കണ്ടെത്തിയത്. 

നീല അമേരിക്കന്‍ ടൂറിസ്റ്റര്‍ പെട്ടിയിലാണ് മൃതദേഹം കണ്ടെത്തിയത്. 19 വയസ്സെങ്കിലും പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണെന്നാണ് കരുതുന്നത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട്. മൃതദേഹത്തോടൊപ്പമുണ്ടായിരുന്ന ചൂരിദാര്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. 

കര്‍ണാടകയിലെ വീരാജ്‌പേട്ട പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest News