Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സഹോദരിയെ പ്രണയിച്ചുവെന്നാരോപിച്ച് സഹോദരനും സുഹൃത്തും 16കാരനെ കുത്തിക്കൊലപ്പെടുത്തി

ജയ്പുര്‍ - സഹോദരിയെ പ്രണയിച്ചുവെന്നാരോപിച്ച് സഹോദരനും സുഹൃത്തും ചേര്‍ന്ന് 16 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ മരണം. രാജസ്ഥാനിലെ ബരന്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഫര്‍ഹാന്‍, സാഹില്‍ എന്നിവരെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വീടിന് സമീപത്തുകൂടെ നടന്നുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി പെണ്‍കുട്ടിയുടെ സഹോദരനായ ഫര്‍ഹാനും സുഹൃത്തായ സാഹിലും ചേര്‍ന്ന് കൗമാരക്കാരനെ ആക്രമിച്ചത്.  ഫര്‍ഹാന്‍ കത്തികൊണ്ട് കുട്ടിയെ കുത്തുകയായിരുന്നു. കൗമാരക്കാരനും  ഫര്‍ഹാന്റെ സഹോദരിയും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. കൗമാരക്കാരന്‍ പെണ്‍കുട്ടിക്ക് ഗിഫ്റ്റ് സമ്മാനിച്ചിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഗിഫ്റ്റ് കണ്ട പെണ്‍കുട്ടിയുടെ സഹോദരന്‍ ഫര്‍ഹാന്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് സംശയിച്ചു. 
കുത്തേറ്റ് വീണ കൗമാരക്കാരനെ ആദ്യം സമീപത്തെ ആശുപത്രിയിലാണ് എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയിലെ എം.ബി.എസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.

Latest News