പൊതു പ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെ മരണം മാസപ്പടി വിവാദത്തിലെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ

കൊച്ചി - പൊതു പ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് ഗിരീഷ് കുമാര്‍ ഹര്‍ജി നല്‍കിയിരുന്നത്. പുനപരിശോധന ഹര്‍ജിയാണ് ഇന്ന് കോടതിയിലെത്തുക. മാസപ്പടിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതോടെയാണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ അദ്ദേഹത്തിന്റെ വാദം പൂര്‍ത്തിയായിരുന്നു. കളമശ്ശേരിയിലെ വീട്ടിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലെത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. 

 

Latest News