റിയാദ്- ഒരു കാലത്ത് അറേബ്യയിലെ പുതുമാരന്മാർ കുതിരപ്പുറത്തും ഒട്ടകപ്പുറത്തും പല്ലക്കുകളിലേറിയുമൊക്കെയായിരുന്നു മണവാട്ടിയുടെ വീട്ടിലെത്തിയിരുന്നത്. വാഹന ഗാതഗതം സാർവ്വത്രികമായതോടെ സാമ്പത്തിക നിലവാരത്തിനനുസരിച്ച വിലകൂടിയ വാഹനങ്ങളിൽ വിവാഹ മണ്ഡപത്തിലെത്തുന്ന പുതുമാരന്മാർ വിവാഹ സദ്യക്കു ശേഷം പുതുനാരിയെയുമായി കാറിൽ വീട്ടിലേക്കു മടങ്ങുന്ന രീതിയായി മാറി. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി കുതിരപ്പുറത്ത് വിവാഹ മണ്ഡപത്തിലേക്കെത്തിയ പുതുമണവാളന്റെയും കുടുംബാഗങ്ങളുടെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പേർ ഷെയർ ചെയ്തു. വിവരമറിഞ്ഞ് സന്തോഷത്തോടെ വരനെ സ്വീകരിക്കാൻ ബന്ധുക്കളും പുറത്തേക്കിറങ്ങി. വീഡിയോക്കു താഴെ കുതിരപ്പുറത്തു കല്ല്യാണ മണ്ഡപത്തിലെത്തിയ സൗദി വരനെന്ന് പലരും പുകഴ്ത്തി. നിരവധി പേർ യുവ മിഥുനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
— Aml shihata (@AmlShihata) September 17, 2023