ഹൈദരാബാദ്- സനത്‌നഗറിലെ ഇഎസ്‌ഐ ആശുപത്രി വളപ്പിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 25 കാരനെ എസ്ആർ നഗർ പോലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രി കാന്റീനിൽ ജോലി ചെയ്യുുന്ന മുഹമ്മദ് ഷാബാദ് എന്ന യുവാവാണ് പിടിയിലായത്. കർണാടക സ്വദേശിയായ 19കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. സെപ്തംബർ ആറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹോദരനെ കാണാൻ എത്തിയതായിരുന്നു പീഡനത്തിനിരയായ യുവതി.
ലിഫ്റ്റിൽ പെൺകുട്ടിയെ പിന്തുടർന്ന പ്രതി ബലമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. രക്തസാമ്പിൾ ശേഖരണ മുറിയിൽ കൊണ്ടുപോയി രണ്ടാം തവണയും ബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു. അതിനിടെ, പെൺകുട്ടി ബഹളമുണ്ടാക്കിയതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ രക്ഷപ്പെടുത്തി. എന്നാൽ, പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ആശുപത്രി അധികൃതർ എസ്ആർ നഗർ പോലീസിൽ പരാതി നിൽകിയതിനു പിന്നാലെ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)