തെലങ്കാന- നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ തെലങ്കാനയിൽ കൂറ്റൻ റാലിയുമായി കോൺഗ്രസ്. രാഹുൽ ഗാന്ധി പ്രധാനമന്ത്രി, രാഹുൽ പ്രധാനമന്ത്രി എന്നിങ്ങനെ ആർത്തുവിളിച്ചാണ് ജനം രാഹുൽ പ്രസംഗിക്കാൻ വേദിയിലേക്ക് എത്തിയത്.
അദാനിക്ക് പൂർണ്ണമായ നേട്ടം നൽകുന്ന രീതിയിലാണ് മോഡി ഭരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാ വ്യവസായത്തിലും അദാനി നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ അദാനി ഇടംപിടിച്ചുവെന്നും രാഹുൽ പറഞ്ഞു. കെ.സി.ആർ തന്റെ കുടുംബത്തിന് മുഴുവൻ പണവും നൽകുന്നു. ഇരുവർക്കും ഒരു പങ്കാളിത്തമുണ്ട്. തെലങ്കാനയിൽ നടക്കുന്ന അഴിമതിയെക്കുറിച്ച് ഞാൻ പറഞ്ഞു. പക്ഷേ അവയെക്കുറിച്ച് ഒരു അന്വേഷണവും നടന്നില്ല. തെലങ്കാന മുഖ്യമന്ത്രിയും എഐഎംഐഎമ്മും ബിജെപിയും പരസ്പര സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്. അവരുടെ ആളുകൾക്കാണ് പ്രയോജം ലഭിക്കുന്നത്. കോൺഗ്രസിന്റെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.देश में मोदी जी पूरा फायदा अडानी को दे रहे हैं। हर इंडस्ट्री में अडानी को फायदा मिला है। दुनिया के सबसे अमीर लोगों में अडानी का नाम है।
— Congress (@INCIndia) September 17, 2023
वैसे ही KCR पूरा का पूरा धन अपने परिवार को दिलवाते हैं। इन दोनों की साझेदारी है। मैंने अभी आपको तेलंगाना में फैले भ्रष्टाचार के बारे में बताया,… pic.twitter.com/lVz3yH6NUK